ഗുരുവായൂരില്‍ ആറ് പേരെ തെരുവ്‌നായ ആക്രമിച്ച സംഭവം നഗരസഭ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതീകാത്മമായി നായയുടെ പ്രതിമയും, ഫസ്റ്റ് എയ്ഡ് ബോക്‌സും ഓഫീസില്‍ സമര്‍പ്പിച്ചു. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി രാജന്‍ തറയില്‍, മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ജനറല്‍ സെക്രട്ടറി സുജയന്‍ മാമ്പുളളി, കൗണ്‍സിലര്‍മാരായ ശോഭാ ഹരിനാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. കാളിദാസ്, മനീഷ് കുളങ്ങര, പ്രസന്നന്‍ വലിയപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.