എളവള്ളി പഞ്ചായത്തിലെ വാക – കോക്കൂര്‍ റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. റോഡിലെ കുഴികളില്‍ പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധം രേഖപ്പെടുത്തി. 6, 7 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ധനീഷ്, സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.