ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വര്‍ണ്ണം, വെള്ളി, പണ നിക്ഷേപം ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്വത്തു വകകളെ കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി നോര്‍ത്ത് ജില്ല സമ്പൂര്‍ണ്ണ സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. വരുന്ന തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് ചോദിക്കന്‍ യോഗ്യതയില്ലെന്നും പ്രധാനമന്ത്രി കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികള്‍ ഏറ്റുപിടിക്കുകയാണ് പിണറായി വിജയനെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. യോഗത്തില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു.