ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്‍ എസ് എസ് യൂണിറ്റഇന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ അമല ആശുപത്രിയുമായി സഹകരിച്ച് കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വിജോയ് പി എസ് അധ്യക്ഷനായി. ഗുരുവായൂര്‍ സി ഐ മഹേഷ്, ഡോക്ടര്‍ വിനു വിപിന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ സുരേഷ് വി നമ്പൂതിരി, ഡോക്ചര്‍ ഗായത്രി എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ രക്തദാനം നടത്തി.



