കര്‍ക്കിടകത്തിലെ ആരോഗ്യസംരക്ഷണത്തില്‍ ഔഷധ കഞ്ഞിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

മുല്ലശ്ശേരി ആയുര്‍വേദ ഡിസ്പന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററില്‍ കര്‍ക്കിടകത്തിലെ ആരോഗ്യസംരക്ഷണത്തില്‍ ഔഷധ കഞ്ഞിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജന്‍ ഔഷധകഞ്ഞി വിതരണം ചെയ്തു കൊണ്ട് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ദില്‍ന ധനേഷ് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി എം ഔഷധകഞ്ഞിയെകുറിച്ച് അവബോധം നല്‍കി. മുല്ലശ്ശേരി ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇ വി പ്രബീഷ്, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം നിഷ സുരേഷ്, ഗ്രാമപഞ്ചായത്തംഗം ഷീബ വേലായുധന്‍, ആശുപത്രി വികസന സമിതി അംഗം എ.കെ ഹുസൈന്‍,ഫാര്‍മസിസ്റ്റ്
അമീന ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. രോഗികള്‍ക്കും യോഗ പരിശീലനം ചെയ്യുന്നവര്‍ക്കും ഔഷധകഞ്ഞി വിതരണം ചെയ്തു.