‘ഒരു ഓര്‍മ്മ പുസ്തകം’ പുസ്തക പ്രകാശനം നടന്നു

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാലയ ഓര്‍മകള്‍ കോര്‍ത്തിണക്കി തയ്യാറാക്കി പുത്തിറക്കുന്ന ‘ഒരു ഓര്‍മ്മ പുസ്തകം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്നു. തിരക്കഥകൃത്ത് കെ.എ. മോഹന്‍ദാസ്, കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്. വിജോയ് അധ്യക്ഷനായി. പുസ്തകത്തിന്റെ എഡിറ്റര്‍ വശ്യവചസ്സ് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രം കണ്‍വീനര്‍ സുമം മോഹന്‍ദാസ്, വി.മോഹന കൃഷ്ണന്‍, എം.ജി. സുരേഷ്, കെ.ആര്‍. വിനയന്‍, സിദ്ദിഖ് കൈതമുക്ക്, പി.കെ.ഹംസ, ശ്രീദേവി ഡേവീസ്, പ്രേംചന്ദ് കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT