ബ്രഹ്‌മകുളം ഇടവക ദിനാഘോഷവും സമര്‍പ്പണ ജീവിതത്തിന്റെ ജൂബിലി ആഘോഷ സമാപനവും സംഘടിപ്പിച്ചു. കത്തോലിക്ക സഭ മാനേജിങ് എഡിറ്റര്‍ ഫാ. റാഫേല്‍ ആക്കാമറ്റ ത്തില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഡേവിസ് പനംകുളം അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷില്‍വ ജോഷി, മദര്‍ സുപ്പീരിയര്‍ പ്രതിനിധി സിസ്റ്റര്‍ വിന്നി മരിയ, നടത്തിപ്പ് കൈക്കാരന്‍ എന്‍. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കലാ കായിക സാഹിത്യ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ യോഗം ആദരിച്ചു. വിവിധ കുടുംബ കൂട്ടായ്മകളിലെയും ഭക്തസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കലാപരിപാടികളും ഉണ്ടായി.
content summmary ; Brahmakulam parish organized jubilee celebration