ബ്രേവ് – ബോധി റെസിഡന്‍സ് അസോസിയേഷന് വേലൂര്‍ വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് അംഗം ജമീല രാജീവ് ഉദ്ഘാടനം ചെയ്തു. ബ്രേവ് പ്രസിഡന്റ് വിനോദ് ദാസ് അധ്യക്ഷനായ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പുതിയ ഭാരവാഹികളായി വിനോദ് ദാസ് പ്രസിഡന്റ്, സന്താള്‍ സെക്രട്ടറി, പ്രദീപ് കുമാര്‍ ട്രഷറര്‍ എന്നിവരെ യോഗം തിരഞ്ഞെടുത്തു. റോഡിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കുകയും, വീടുകള്‍ക്ക് നമ്പര്‍ പതിക്കുകയും ചെയ്തു. റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനാച്ഛാദനം നടത്തി. 120 പേരോളം പങ്കെടുത്ത പരിപാടിയില്‍ അംഗങ്ങളുടെ കലാ- സാംസ്കാരിക പ്രകടനങ്ങള്‍ അരങ്ങേറി. യോഗത്തിന് പുഷ്പ സ്വാഗതം പറഞ്ഞു. സൂര്‍ജിത് കൃഷ്ണ, വത്സല സുധാകരന്, ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.



