മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി വേല ബ്രോഷര്‍ പ്രകാശനം നടത്തി

മങ്ങാട് മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രം കുംഭ ഭരണി വേല ബ്രോഷര്‍ പ്രകാശനം ക്ഷേത്രം മേല്‍ശാന്തി അനൂപ് എമ്പ്രാന്തിരി നിര്‍വഹിച്ചു. ഫെബ്രുവരി 23, കുംഭമാസം 11-ാം തിയ്യതിയാണ് കുംഭ ഭരണി കുതിര വേല ആഘോഷിക്കുന്നത്. പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ മുരളി കിഴക്കൂട്ട്, ബാബു വടുതല, സുരേഷ് ഇറക്കത്ത്, സദാനന്ദന്‍ ഉപ്പത്തില്‍, ബാബു ആശാരി വീട്ടില്‍, ദേവസ്വം കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT