കുന്നംകുളം -വടക്കാഞ്ചേരി റൂട്ടില്‍ ബസ് സമരം തുടരുന്നു

കുന്നംകുളം -വടക്കാഞ്ചേരി റൂട്ടില്‍ ബസ് സമരം തുടരുന്നു. ബസ് ജീവനക്കാരന്‍ യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെ തുടര്‍ന്ന് ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ആരംഭിച്ച പണിമുടക്കാണ് ഇന്നും തുടരുന്നത്. വ്യാജപരാതിയിലാണ് ബസ്‌കണ്ടക്ടര്‍ക്കെതിരെ കേസെടുത്തതെന്നാണ് ബസ്ജീവനക്കാരുടെ ആരോപണം. ബസ് പണിമുടക്കില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ ബുദ്ധിമുട്ടിലായി.

ADVERTISEMENT