സി.സി. ചിന്നപ്പന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി

പാറന്നൂര്‍ ജനകീയ വായനശാല ഏര്‍പ്പെടുത്തിയ സി.സി. ചിന്നപ്പന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടന്നു. വായനശാല ഹാളില്‍ നടന്ന വിദ്യാഭ്യാസ പുരസ്‌കാര വിതരണ ചടങ്ങ് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ കുന്നംകുളം താലൂക്ക് സെക്രട്ടറി വത്സന്‍ പാറന്നൂര്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണുമായ ജൂലറ്റ് വിനു, വായനശാല സെക്രട്ടറി എ.പി.ജെയിംസ്, വനിതാവേദി കണ്‍വീനര്‍
ബിജി ആന്റോ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ വിജയികള്‍ക്ക്, ടി.കെ. വാസു വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു.

ADVERTISEMENT