ദേശീയ പണിമുടക്കിന്റെ ഭാഗമായി ഗുരുവായൂരില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. സി.ഐ.ടി.യു അഖിലേന്ത്യ വര്‍ക്കിംഗ് കമ്മിറ്റി അംഗം ആര്.വി. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ഉണ്ണി വാറണാട്ടിന് ആര്.വി ഇക്ബാല്‍ പതാക കൈമാറിയതോടെ കിഴക്കേ നടയില്‍ നിന്ന് ജാഥ ആരംഭിച്ചു. നഗരം ചുറ്റി പടിഞാറെ നടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.ഐ ജില്ല കമ്മിറ്റിയംഗം പി.കെ. രാജേശ്വരന് ഉദ്ഘാടനം ചെയ്തു.
ചാവക്കാട് എരിയ കമ്മിറ്റി അംഗം കെ.എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ഡി.ആര്.ഇ.യു. റെയിവേ ഡിവിഷന് സെക്രട്ടറി നിക്സണ് ഗുരുവായൂര്‍, സി.ഐ.ടി.യു ഗുരുവായൂര്‍ കോര്‍ഡിനേഷന്‍ കണ്‍വീനര്‍ ജെയിംസ് ആളൂര്‍, കര്‍ഷക സംഘം ചാവക്കാട് എരിയ കമ്മിറ്റിയംഗം ശ്യാം പെരുമ്പിലാവില്‍, കര്‍ഷക തൊഴിലാളി ഗുരുവായൂര്‍ മേഖലാ പ്രസിഡന്റ് പി.രമേഷ്, തിലകന് ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



