പാലയൂര്‍ കിക്കിരിമുട്ടം നഗറില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടം. മതിലുകള്‍ തകര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 11.30നാണ് സംഭവം. വിവാഹ ആഘോഷത്തിന് പോവുകയായിരുന്ന ഗുരുവായൂര്‍ പടിഞ്ഞാറെ നട ഗാന്ധിനഗര്‍ സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പാലയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതോടെയാണ് മതിലില്‍ ഇടിച്ചത്. ചിങ്ങനാത്ത് അബ്ദുല്‍ അസീസ്, മാലിക്കുളം കാദര്‍ ഷെരീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മതിലുകളാണ് തകര്‍ന്നത്. സംഭവസ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടി. വിവരമറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ അക്ബര്‍ കോനോത്ത് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.