ചാവക്കാട് തെക്കേ ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പാടത്തേക്ക് ചരിഞ്ഞു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. വൈലത്തൂരില്‍ നിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ഫുട്പാത്തില്‍ കയറി പാടത്തേക്ക് താഴ്ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഫുട്പാത്തിലെ കൈവരിയും ആര് ഡി ടയേഴ്സ് സ്ഥാപനത്തിലെ ബാനറും മതിലും തകര്‍ന്നു. ഇരുട്ടില്‍ ദിശ മനസ്സിലാക്കാന്‍ കഴിയാതെ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചതെന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നതോടെ മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായി. കെഎസ്ഇബി അധികൃതര്‍ എത്തി പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങി.