എടപ്പാളില്‍ കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ദേഹത്ത് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അംറു ബിന്‍തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഠത്തില്‍ വളപ്പില്‍ ഷാഹിറിന്റെ മകള്‍ അലിയ, സിത്താര (46 ),സുബൈദ (61) എന്നിവര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11.30 ഓടെ എടപ്പാള്‍ ഹൈസ്‌കൂളിന് സമീപത്തെ വീട്ടിലാണ് അപകടം നടന്നത്. ബന്ധുക്കളാണ് അപടത്തില്‍ പെട്ടത്. ഇവരുടെ വീട്ടില്‍ നിര്‍ത്തിയിട്ട ഹൂണ്ടായി വെന്യു ഓട്ടോ മാറ്റിക് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ പെട്ടെന്ന് പിന്നിലേക്ക് വന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. കാറിന് പുറകില്‍ നിന്നിരുന്നവരാണ് അപകടത്തില്‍ പെട്ടത്.