ദേശീയ പാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപം ലോറിക്ക് പുറകില്‍ കാര്‍ ഇടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ താനിയത്തില്‍ രാമനാഥന്‍ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് സംഭവം. കോണ്‍ക്രീറ്റ് റെഡിമിക്‌സ് ലോറിക്കു പിറകില്‍ വാഗണര്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.



