കാര്‍ വൈദ്യുതി കാലുകളില്‍ ഇടിച്ച് അപകടം

കോട്ടപ്പടി ചൂല്‍പ്പുറം ശ്മശാനത്തിന് സമീപം കാര്‍ വൈദ്യുതി കാലുകളില്‍ ഇടിച്ച് അപകടം. അപകടത്തില്‍ പരിക്കേറ്റ, കാര്‍ ഓടിച്ചിരുന്ന ഗുരുവായൂര്‍ സ്വദേശി 68 വയസുള്ള ഗോപിയെ കുന്നംകുളം ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് വൈദ്യുതി കാലുകളില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി കാല്‍ തകര്‍ന്നു. മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായി. ഗുരുവായൂര്‍ പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT