അറബിക്കടലിൽ കപ്പലിൽ നിന്ന് കാർഗോ കടലിൽവീണു; അപകടകരമായ വസ്തുവെന്ന് കോസ്റ്റ് ഗാർഡ്; മുന്നറിയിപ്പ്

കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. മറൈൻ ഗ്യാസോലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയ കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. കപ്പൽ അപകടത്തിൽപെട്ട സാഹചര്യത്തിൽ ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെന്ന് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിക്കുന്നു. കണ്ടെയ്‌നറുകൾ കേരളാ തീരത്തടിഞ്ഞാൽ പൊതുജനം അതിൽ തൊടരുതെന്നും വിവരം ഉടൻ 112 ൽ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്.

ADVERTISEMENT