മടിക്കൈ ഗവ. എച്ച്എസ്എസിലെ റാഗിങ് പരാതി; 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് മടിക്കൈ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റാഗിങ് പരാതിയില്‍ കേസെടുത്തു. 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്. സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു പരാതി.

തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ADVERTISEMENT