വീട്ടില്‍ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തല്ലിത്തകര്‍ത്തു; അയല്‍ വാസിക്കെതിരെ കേസെടുത്തു

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൊവ്വല്ലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തല്ലിത്തകര്‍ത്ത സംഭവത്തില്‍ അയല്‍ വാസിക്കെതിരെ കേസെടുത്തു. കണ്ടാണശ്ശേരി പഞ്ചായത്തില്‍ ചൊവ്വല്ലൂരില്‍, പ്രവാസിയായ പുഴങ്ങര ഇല്ലത്ത് നൗഷാദിന്റെ വീട്ടിലെ സിസിടിവി ക്യാമറയാണ് അയല്‍വാസി ഷിഹാബുദ്ദീന്‍ തല്ലിതകര്‍ത്തത്. നൗഷാദിന്റെ ഉമ്മയും ഭാര്യയും ഉള്‍പ്പെടെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കയറിയാണ് പ്രതി അതിക്രമം നടത്തിയത്. പതിനായിരത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ADVERTISEMENT