പന്നിശ്ശേരി മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച് സിസിടിവി ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ചൊവ്വ, ബുധന്‍ ‘വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് തുടക്കം കുറിക്കുന്ന ചൊവ്വാഴ്ച് കലാപരിപാടികള്‍ക്ക് മുന്നോടിയായാണ് ലഹരി വിരുദ്ധ ബോധവത്കരണവും പ്രതിജ്ഞയും നടക്കുക. ഇതിനൊപ്പം ചൂണ്ടല്‍ സെന്റ് ജോസഫ് നേഴ്‌സിങ്ങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഫ്‌ലാഷ് മോബും ലഘു നാടകവും അവതരിപ്പിക്കും. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനാണ് സിസിടിവിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍, സിമ്പി ടിവി ഭരണ സമിതി അംഗങ്ങള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രോഗ്രാം ഡയറക്ടര്‍ – കെ.സി.ജോസ് പ്രോഗ്രാം പ്രൊഡ്യൂസര്‍ – ടി.വി.ജോണ്‍സണ്‍ കാര്‍ഡിനേഷന്‍ – ടുസ്റ്റാര്‍ കേബിള്‍ നെറ്റ്‌വര്‍ക്ക്, കേച്ചേരി ക്യാമറ – ശരത് താമരയൂര്‍, ഹരി ഇല്ലത്ത്, വിഷ്ണു വിജയന്‍, ജോമോന്‍ ജോണ്‍സ് സാങ്കേതിക സഹായം – രവി ഇയ്യാല്‍, വിഷ്ണു നെല്ലുവായ് , ജോയല്‍ മഴുവഞ്ചേരി, ഹാഷിം ചൂണ്ടല്‍ ലൈവ് മിക്‌സിംഗ് – പ്രജിത്ത് ചാലിശ്ശേരി പ്ലേ ഔട്ട് – അഖില്‍ ഇ.ആര്‍.