സിസിടിവിയുടെ ഓണാഘോഷവും സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനവും നടന്നു

സിസിടിവി സില്‍വര്‍ ജൂബിലി ലോഗോ, ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.പി.സാക്‌സന്‍ പ്രകാശനം ചെയ്ത് സംസാരിക്കുന്നു

സിസിടിവിയുടെ ഓണാഘോഷവും സില്‍വര്‍ ജൂബിലി ലോഗോയുടെ പ്രകാശനവും നടന്നു. സിസിടിവി ടവറില്‍ നടന്ന ഓണാഘോഷം മാനേജിംഗ് ഡയറക്ടര്‍ ടി.വി. ജോണ്‍സണ്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.സി. ജോണ്‍സണ്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ കെ.എം. എഡ്വിന്‍, കെ.സി. ജോസ്, കെ ആര്‍ അനന്തരാമന്‍, ഷാജി.വി. ജോസ്, സി.എസ്. സുരേഷ്, അബ്ദുള്‍ സമദ്, പി എം സോമന്‍, പി ശശികുമാര്‍, മാനേജര്‍ സിന്റോ ജോസ്, കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍, കുടുംബാംഗങ്ങള്‍, സി.ഒ.ഏ ഭാരവാഹികള്‍, ജീവനക്കാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. സിസിടിവിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രശ്‌സ്ത ചിത്രകാരന്‍ സുനില്‍ ചൂണ്ടല്‍ രൂപകല്‍പ്പന ചെയ്ത ലോഗോയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.പി.സാക്‌സന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സിസിടിവി മാനേജ്‌മെന്റ് പ്രതിനിധികളും കുടുംബാംഗങ്ങളും സ്റ്റാഫ് അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.ഓണാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

ADVERTISEMENT