ഗുരുവായൂര്‍ നഗരസഭ പതിനൊന്നാം വാര്‍ഡ് ചക്കംകണ്ടം-നവജീവന്‍ റോഡ് നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്മാന് എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ.എം.ഷെഫീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഫണ്ടില്‍നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ റോഡ് നിര്‍മ്മിച്ചത്. സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി എ. ഗൈസ്, തൈക്കാട് സഹകരണ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷാനി റെജി, ആശാപ്രവര്‍ത്തക മിനി ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.