ചക്കന്‍സ് റോഡിന്റെ ഉദ്ഘാടനം നടത്തി

കണ്ടാണശ്ശേരി പഞ്ചായത്ത് 15-ാം വാര്‍ഡിലെ ചക്കന്‍സ് റോഡിന്റെ ഉദ്ഘാടനം നടന്നു. കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കെ.കെ.ജയന്തി, പി.കെ.അസിസ്, എ.എ.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,33,000 രൂപ ചെലവഴിച്ച് 78 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ADVERTISEMENT