വോട്ടര്‍പട്ടികയിലെ തിരിമറികള്‍ ജനാധിപത്യത്തിനേറ്റ തിരിച്ചടി: വി എം സുധീരന്‍

വോട്ടര്‍പട്ടികയിലെ തിരിമറികള്‍ ജനാധിപത്യത്തിനേറ്റ തിരിച്ചടിയെന്ന് കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. കോണ്‍ഗ്രസ് എളവള്ളി മണ്ഡലം പതിനെട്ടാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. വാര്‍ഡ് പ്രസിഡണ്ട് കെ എം ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എമാരായ പി എ മാധവന്‍ മുഖ്യ പ്രഭാഷണവും, അനില്‍ അക്കര ഗാന്ധി സന്ദേശ പ്രഭാഷണവും നടത്തി.

 

ADVERTISEMENT