ചാവക്കാട് പുന്ന എല്‍ഡിഎഫ് 5, 6 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍മാന്‍ എ എച്ച് അക്ബറിന് സ്വീകരണം നല്‍കി. പുന്ന സെന്ററില്‍ നടന്ന സ്വീകരണം എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.വി ഷെരീഫ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എ.എച്ച് അക്ബര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ്, പതിനേഴാം വാര്‍ഡ് കൗണ്‍സിലര്‍ പി. യതീന്ദ്രദാസ് എന്നിവരെ എംഎല്‍എ പൊന്നാട അണിയിച്ചു. ജംഷാദ് അലി മുഖ്യ പ്രഭാഷണം നടത്തി.



