സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന സന്ദേശമോതി ചാവക്കാട് നഗരസഭ സാന്ത്വന പരിചരണ ദിനം ആചരിച്ചു. ചാവക്കാട് നഗരസഭയും താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായാണ് ശ്രീചിത്ര ആയുര്‍ ഹോമില്‍ വെച്ച് പരിപാടി സംഘടിപ്പിച്ചത്. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാനും മുനിസിപ്പല്‍ ചെയര്‍മെന്‍ ചേമ്പര്‍ ചെയര്മാന് കൂടിയായ എം കൃഷ്ണദാസ് ഉത്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി. പാലിയേറ്റീവ് നഴ്സ് സരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.