കളളക്കടല്‍ പ്രതിഭാസം; ചാവക്കാട് ബീച്ച് പാര്‍ക്കില്‍ വെളളം കയറി

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ വാഹന പാര്‍ക്കിങ് മേഖലയിലും കടലോരത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30 ഓടെയാണ് അപ്രതീക്ഷിതമായ വേലിയേറ്റം അനുഭവപ്പെട്ടത്. പാര്‍ക്കിങ് സ്ഥലത്തേയ്ക്ക് വെള്ളം അടിച്ചുകയറുകയായിരുന്നു. ഇതിന് മുമ്പും നിരവധി തവണ ഇത്തരത്തില്‍ വെള്ളം കയറിയിരുന്നു.

ADVERTISEMENT