സംസ്ഥാനത്തെ മികച്ച ശിശു സൗഹാര്‍ദ്ദ പഞ്ചായത്തായി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തില്‍ ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ തുറന്നു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.ബി.ജയ അധ്യക്ഷയായി. ജനപ്രതിനിധികളായ പി.എം.അബൂ, ശ്രീബിത ഷാജി ലിസി വര്‍ഗീസ്,എം.പി.ശരത് കുമാര്‍,ഷാലി ചന്ദ്രശേഖരന്‍, അസി.സെക്രട്ടറി സി.എസ്.രശ്മി. യുവജനക്ഷേമ ബോര്‍ഡ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആഷിക് വലിയകത്ത്, കില റിസോഴ്‌സ് പേഴ്‌സണ്‍ ജെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു. 2025-26 വര്‍ഷത്തില്‍ ഈ മേഖലയ്ക്ക് ആവശ്യമായ തുക പദ്ധതി വിഹിതത്തില്‍ നിന്നും വകയിരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.