ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പാറന്നൂരില്‍ ഗ്രാമോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 22 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്. പാറന്നൂര്‍ സെന്റ് തോമസ് യു.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹസനുല്‍ ബന്ന, പഞ്ചായത്തംഗം എന്‍. എസ്. ജിഷ്ണു കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വത്സന്‍, പൊതു പ്രവര്‍ത്തകരായ പി.സി രതീഷ്, എം.എ. ഷാജി,ശരവണന്‍ എന്നിവര്‍ സംസാരിച്ചു. 29 ന് നടക്കുന്ന സമാപന ചടങ്ങ് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.