ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം; രണ്ടാം തവണയും ഓവറോള്‍ ട്രോഫി കരസ്ഥമാക്കി ഒ വൈ സി മണലി

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍ ട്രോഫി കരസ്ഥമാക്കി ഒ വൈ സി മണലി. പാറന്നൂര്‍ ചിറയില്‍ വെച്ച് നടന്ന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യസില്‍ നിന്ന് ക്ലബ് അംഗങ്ങള്‍ ട്രോഫി ഏറ്റുവാങ്ങി. തുടര്‍ന്ന് മണലി സെന്ററില്‍ ക്ലബ് അംഗങ്ങളുടെ ആഹ്ലാദ പ്രകടനവും കരിമരുന്ന് പ്രയോഗവും നടന്നു.കലാ കായിക മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി സെക്കറിയ, ഷിനാഫുദ്ധീന്‍,ഹര്‍ഷാദ് അഖില്‍ ഹെന്ററി എന്നിവരുടെ പ്രകടനമാണ് ഈ വര്‍ഷവും കിരീടം നിലനിര്‍ത്താന്‍ ഒ വൈ സി മണലിക്ക് സഹായകമായത്.

 

ADVERTISEMENT