ചൂണ്ടല്‍ പൂലോത്ത് ഫാമിലി അസോസിയേഷന്റെ 14-ാം വാര്‍ഷികം ആഘോഷിച്ചു

ചൂണ്ടല്‍ പൂലോത്ത് ഫാമിലി അസോസിയേഷന്റെ 14-ാം വാര്‍ഷികം ആഘോഷിച്ചു. കുന്നംകുളം ഓറിസണ്‍ കോംപ്ലക്‌സില്‍ നടന്ന വാര്‍ഷികാഘോഷം കേരള സാഹിത്യ അക്കാദമി ബോര്‍ഡംഗം കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി.വിജേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാനുമതി ശിവശങ്കരന്‍, സി.നാരായണന്‍, നിഷ നവീന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാ കായിക വിദ്യാഭ്യാസരംഗത്ത് വിജയം നേടിയവരെയും 75 വയസ്സ് പൂര്‍ത്തീകരിച്ചവരെയും ആദരിച്ചു. സംഘടനാ ഭാരവാഹികള്‍ നേതൃത്വം നല്കി. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളുമുണ്ടായി.

ADVERTISEMENT