ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു

ചിങ്ങപ്പുലരിയില്‍, ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. ദ്വാദശാക്ഷരി മന്ത്രം ജപിച്ചുള്ള വിശേഷാല്‍ പുഷ്പാഞ്ജലിയും, വിശേഷാല്‍ കേളികൊട്ടും ഉണ്ടായി. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പുതിരിയും അനേകം വേദപണ്ഡിതന്മാരും പങ്കെടുത്തു. ചിങ്ങപ്പുലരിയില്‍ മഹാദേവനെ ദര്‍ശിക്കുവാനും ചടങ്ങുകളില്‍ പങ്കെടുക്കുവാനും വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഭരണ സമിതി പ്രസിഡന്റ് എന്‍.കെ.ബാലകൃഷ്ണന്‍, സെകട്ടറി സി. ഹരിദാസ്, ട്രഷറര്‍ ഇ. പ്രഭാകരന്‍ എന്നിവര്‍ ആനയൂട്ടിന് നേതൃത്വം നല്‍കി.

 

ADVERTISEMENT