ക്രിസ്തുമസ് ആഘോഷിച്ച് ലോകം

ലോകസമാധാനത്തിനായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രത്തനെ സ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുകയാണ് വിശ്വാസികള്‍. ക്രിസ്മസിനെ വരവേറ്റ് ദേവാലയങ്ങളില്‍ തിരുപ്പിറവി ശ്രുശ്രൂഷകള്‍ നടന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ പ്രാര്‍ത്ഥനയില്‍ അലിഞ്ഞു. എങ്ങും വിളക്കുകള്‍ അലങ്കാരങ്ങള്‍, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീകള്‍, തോരണങ്ങള്‍, പൂല്‍ക്കൂട്, തുടങ്ങി ആഘോഷങ്ങളുടെ വര്‍ണക്കാഴ്ചയാണ്. ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മപുതുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓരോ ക്രിസ്മസും.

ADVERTISEMENT