ആളൂര്‍ ഇടവകയില്‍ ഊട്ടുതിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

ആളൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ ഊട്ടുതിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് വേളാങ്കണി മാതാവിന്റെ ഊട്ട് തിരുന്നാള്‍ ആഘോഷിച്ചത്. തിരുനാള്‍ ദിനമായ ഞായറാഴ്ച്ച രാവിലെ ദിവ്യബലിയും 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയും നടന്നു. ഫാ.ബിജു പാണേങ്ങാടന്‍ മുഖ്യകാര്‍മ്മികനായി, ഫാ.ലിജോ ചിറ്റിലപ്പിള്ളി തിരുന്നാള്‍ സന്ദേശം നല്‍കി. പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വിശ്വാസികള്‍ പങ്കെടുത്ത വിശുദ്ധരുടെ രൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടന്നു.

ഊട്ട് നേര്‍ച്ചയുടെ വെഞ്ചരിപ്പിനെ തുടര്‍ന്ന് നടന്ന നേര്‍ച്ചസദ്യയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. ബിജു ആലപ്പാട്ട്, കൈക്കാരന്‍മാരായ ജീസന്‍ ചാലക്കല്‍, സിംസണ്‍ കൂത്തൂര്‍, സേവി പുലിക്കോട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോബി പാലയൂര്‍, ജോയിന്റ് കണ്‍വീനര്‍ സണ്ണി മുളക്കല്‍ എന്നിവര്‍ തിരുനാളാഘോഷത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT