ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റം. ശക്തമായ തിരയിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചു കയറി. ബീച്ചിലെ പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ മുങ്ങി. കരയിൽ കയറ്റി വച്ചിരുന്ന മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ഇന്ന് പുലർച്ചയോടെയാണ് വേലിയേറ്റം തുടങ്ങിയത്.