നാളെ (07.04.26) വൈകീട്ട് 4.30 മുതല്‍ 6 മണി വരെയാണ് ചാവക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണമുള്ളത്. തൃശ്ശൂര്‍ – പാവറട്ടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ചാവക്കാട് ബസ്റ്റാന്റിലും, കൊടുങ്ങല്ലൂര്‍ – വാടാനപ്പള്ളി ഭാഗത്തുനിന്ന് ഗുരുവായൂര്‍ കുന്നംകുളം ഭാഗത്തേക്ക് വരുന്ന ബസ്സുകളും ചെറുവാഹനങ്ങളും തെക്കേ ബൈ പാസ്സ് വഴി പൊന്നറ ജംഗ്ഷനില്‍ പ്രവേശിച്ച് വടക്കേ ബൈപ്പാസ് വഴിയും, പഞ്ചാരമുക്ക് വഴിയും പോകാവുന്നതാണ്. കുന്നംകുളം വശത്തു നിന്നും ചാവക്കാട് വശത്തേക്ക് വരുന്ന ബസ്സുകളുള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ ചാവക്കാട് വടക്കേ ബൈപ്പാസ് (ജോസ്ക്കോ) വഴിയും ചെറിയ വാഹനങ്ങള്‍ താലൂക്ക് ഹോസ്പിറ്റല്‍ ജംഗ്ഷന് അനുഗ്യാസ് റോഡ് വഴിയും ചാവക്കാട് പോകേണ്ടതാണ്. പാവറട്ടി ഭാഗത്തു നിന്നും പൊന്നാനി ഹൈവേയിലേക്ക് പ്രവേശിക്കേണ്ട ചെറിയ വാഹനങ്ങള്‍ അനുഗ്യാസ് റോഡ് – താലൂക്ക് ഹോസ്പിറ്റല്‍ മണത്തല വിശ്വനാഥക്ഷേത്രം വഴിയും, ഓവുങ്ങല്‍ പുന്ന പുതിയറ വഴിയും, ഓവുങ്ങല്‍ മല്ലാട് – എടക്കഴിയൂര്‍ കാജാ സെന്റര്‍ വഴിയും പോകേണ്ടതാണ്. പൊന്നാനി ഹൈവേയില്‍ നിന്നും ചാവക്കാട്, ഗുരുവായൂര്‍, പാവറട്ടി ഭാഗങ്ങളിലേക്കുള്ള ചെറിയ വാഹനങ്ങള്‍ ഈ വഴികള്‍ ഉപയോഗിക്കേണ്ടതാണ്. പൊന്നാനി ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ മുല്ലത്തറ വന്ന് ട്രിപ്പ് അവസാനിപ്പിച്ച് തെക്ക് ദിശയിലുള്ള ഹൈവേ വര്‍ക്ക് നടക്കുന്ന സര്‍വ്വീസ് റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. വാടാനപ്പള്ളി ഭാഗത്തു നിന്നും വരുന്ന ഭാര വാഹനങ്ങള്‍ ഗതാഗത നിയന്ത്രണ സമയത്ത് മുത്തന്മാവിന് ശേഷം ഹൈവേയില്‍ ബ്ലോക്ക് വരാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പൊന്നാനി ഭാഗത്തു നിന്നും വരുന്ന ഭാരവാഹനങ്ങള്‍ മണത്തല ഐനിപ്പുള്ളിക്ക് സമീപമുള്ള ഹൈവേയില്‍ ഗതാഗത തടസ്സം വരാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങള്‍ ചാവക്കാട് ബീച്ച് റോഡ് വഴി പോകേണ്ടതാണ്. പൊന്നാനി ഭാഗത്തു നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുല്ലത്തറയില് നിന്നും ചാവക്കാട് ബീച്ച് റോഡ് വഴിയും നാലുമണിക്കാറ്റ് വഴിയും മൂന്നാം കല്ലില്‍ പ്രവേശിച്ച് പോകേണ്ടതാണ്.



