കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. ഗര്‍ഭാശയ ഗള ക്യാന്‍സര്‍ വരാതിരിക്കാനായി നല്‍കുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ സൗജന്യമായി നല്‍കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയുടെ പരിശീലനമാണ് സംഘടിപ്പിച്ചത് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. തിലകന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ചിന്ത.കെ.പി. അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ് .ജോസഫ് ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, വി.എല്‍.ബിജു പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് ഇന്‍ചാര്‍ജ്ജ് നിത ശ്രീനി തുടങ്ങിയവര്‍ സംസാരിച്ചു. ആശ പ്രവര്‍ത്തകള്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നെഴ്‌സുമാര്‍ എന്നിവര്‍ പങ്കെടുത്തു.മാര്‍ച്ച് മാസം ആദ്യ ആഴ്ചയില്‍ തന്നെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.



