കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 15 -ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് മലപ്പുറം തിരൂരില്‍ തുടക്കമായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. തിരൂര്‍ ബിയാന്‍കോ കാസ്റ്റിലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം വി കെ സി ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ റസാഖ് ഉദ്ഘാടനം ചെയ്തു. 300 ഓളം പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ വൈകീട്ട് 14 ജില്ലകളിലെയും കേബിള്‍ടിവി ഓപ്പറേറ്റര്‍മാരും, കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം പ്രത്യേക ബാനറിന് കീഴില്‍ അണിനിരന്ന് വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, പുതുപുത്തന്‍ പ്രചരണ സങ്കേതങ്ങള്‍ തുടങ്ങിയ അണിനിരത്തിയ ഘോഷയാത്രയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളം ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിളള ഉദ്ഘാടനം ചെയ്തു.



