സി.ഒ.എ. തൃശൂര്‍ ജില്ലാ സോണല്‍ കണ്‍വെന്‍ഷന്‍ തൃശൂരില്‍ നടന്നു. പേള്‍ റീജന്‍സിയില്‍ നടന്ന സോണല്‍ കണ്‍വെന്‍ഷന്‍ സംഘടന സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ഡി സുഭാഷ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, തൃശൂര്‍ കേരളാ വിഷന്‍ എം.ഡി.- ടി.ജയപ്രകാശ്, കെ.സി.സി.എല്‍. എം.ഡി. വി.പി ബിജു, കണ്‍വീനറും സിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ബിജുകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ് ലിയോ, ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് ജോസ് തുടങ്ങി സംസ്ഥാന-ജില്ലാ നേതാക്കള്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടും, ട്രഷറര്‍ സി.ജി ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും, വൈസ് പ്രസിഡന്റ് ആര്‍. മോഹനകൃഷ്ണന്‍ ജില്ലാ ബിസിനസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.