ചാവക്കാട് എടക്കഴിയൂര്‍ നേര്‍ച്ച കാണാന്‍ പോയ പൊന്നാനി കാപ്പിരിക്കാട് സ്വദേശിയായ യുവാവിനെ ചാവക്കാട് പൊലീസ് ആളു മാറി മര്‍ദ്ധിച്ചതായി പരാതി. പാലപ്പെട്ടി കാപ്പിരിക്കാട് പയ്യക്കാട്ട് ആരീഫിന്റെ മകന് അനസ് (18) നെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു മര്‍ദ്ധിച്ചതായി പരാതി നല്‍കിയിട്ടുള്ളത് പരുക്കേറ്റ് അനസ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട അനസിന്റെ ബന്ധുക്കള്‍ പൊന്നാന്നി പൊലീസില്‍ പരാതി നല്കി. പൊലീസ് മര്‍ദിച്ചിട്ടില്ലെന്നും കസ്റ്റഡിയില്‍ എടുത്ത ഉടനെ ആളുമാറിയത് ബോധ്യപ്പെട്ടതോടെ ഉടനെ വിട്ടു എന്നുമാണ് ചാവക്കാട് പൊലീസിന്റെ വിശദീകരണം.



