ഗുരുവായൂര്‍ നഗരസഭയില്‍ ഹെല്‍ത്തി കേരള ഫീല്‍ഡ് കാമ്പെയ്ൻ നടത്തി.
ആരോഗ്യമേഖലയില്‍ നടത്തുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി പൂക്കോട്, തൈക്കാട്, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായാണ് കാമ്പെയ്ൻ നടത്തിയത്. നഗരസഭ ഓഫിസ് പരിസരത്ത് ജീവിത ശൈലി രോഗനിര്‍ണയ ക്യാംപ്, ഫ്‌ലാഷ് മോബ്, ആരോഗ്യ സേവനങ്ങളുടെ പ്രദര്‍ശനം എന്നിവയുണ്ടായിരുന്നു. നഗരസഭ സ്ഥിരസമിതി ചെയര്‍മാന്‍ വി.അനൂപ് ഉദ്ഘാടനം ചെയ്തു. പൂക്കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സോണി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ജനാര്‍ദ്ദനന്‍, കൗണ്‍സിലര്‍മാരായ പി. രമേഷ്, ആതിര രതീഷ്, സിനിഷ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.



