പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ആശ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ ആശാ വര്‍ക്കര്‍മ്മാര്‍ക്ക് നീതി നല്‍കൂ എന്ന മുദവാക്യം ഉയര്‍ത്തി ആര്‍ത്താറ്റ് മണ്ഡലം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മിഷ  സെബാസ്റ്റ്യന്‍, ഡി. സി. സി സെക്രട്ടറി ബിജോയ് ബാബു, ബ്ലോക്ക് പ്രസിഡന്റ്  സി.ബി.രാജീവ്, ബ്ലോക്ക് വൈസ്പ്രസിഡന്റ് എം എസ് സുഗുണന്‍ എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു. രാജേഷ് വി.എം, ബൈജു കല്ലായില്‍, ലളിത, ഷാജു വി.എ, ജോഷി വി.ഡി, അഖില്‍ എസ് നായര്‍, ആന്റോ ടെല്‍സണ്‍ എന്നിവര്‍ നേതൃത്വംനല്‍കി.

 

 

ADVERTISEMENT