മഹാത്മാഗാന്ധിയുടെ വികലമായ പ്രതിമ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസം ആരംഭിച്ചു

ഗുരുവായൂര്‍ നഗരസഭയുടെ ബയോ പാര്‍ക്കില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വികലമായ പ്രതിമ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസം ആരംഭിച്ചു. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കെനടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം ആരംഭിച്ച ഉപവാസം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ നഗരസഭ ഭരണാധികാരികളുടെ മനസ്സില്‍ ഗാന്ധിജി ഇല്ലാത്തതിനാലാണ് പ്രതിമ വികലമായതെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ആര്‍. രവികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍മാരായ കെ.പി.എ. റഷീദ്, വി. കെ. സുജിത്ത്, ബി.വി. ജോയ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത്, മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആര്‍. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് 5 ന് പ്രമുഖ ഗാന്ധിയന്‍ സി. ഹരിദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ADVERTISEMENT