തീരദേശഹൈവേ നിര്‍മ്മാണം; ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി.കെ.കൃഷ്ണദാസ് മണത്തല സന്ദര്‍ശിച്ചു

തീരദേശഹൈവേ നിര്‍മ്മാണം ; ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി.കെ.കൃഷ്ണദാസ് മണത്തല സന്ദര്‍ശിച്ചു. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിക്ക് മണത്തല അടിപ്പാത ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പി.കെ.കൃഷ്ണദാസിന്റെ സന്ദര്‍ശനം. നാട്ടുകാരുടെ ആവശ്യത്തിന്‍മേല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മണത്തല അടിപാത ആക്ഷന്‍ കൗണ്‍സിലിന് അദ്ദേഹം ഉറപ്പ് നല്‍കി. ബി.ജെ.പി. തൃശ്ശൂര്‍ നോര്‍ത്ത് ജില്ല പ്രസിഡണ്ട് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യന്‍, മണ്ഡലം പ്രസിഡണ്ട് വര്‍ഷ മണികണ്ഠന്‍, നേതാക്കന്‍മാരായ ഗണേശ് ശിവജി, പണിക്കശ്ശേരി വിനോദ്, എം.കെ.വിനോദ്, സുഗന്ധവേണി, പ്രമോദ്ശങ്കരന്‍, അനി ചില്ലി,ഷനില്‍, മണത്തല അടിപ്പാത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫൈസല്‍ കാനാംപുള്ളി, കണ്‍വീനര്‍ കെ. വി.അലികുട്ടി, തുടങ്ങിയവര്‍ സംബന്ധിച്ചു. നാട്ടുകാര്‍ക്ക് വേണ്ടി ഓര്‍മ്മ ചന്ദ്രന്‍, കച്ചവടക്കാര്‍ക്ക് വേണ്ടി ടി.പി.കുഞ്ഞിമുഹമ്മദ്, മണത്തല ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി പ്രിസിപ്പല്‍ ഇന്‍ ചാര്‍ജ് സുഭാഷ് എന്നിവര്‍ നിവേദനം നല്‍കി.

ADVERTISEMENT