ഗുരുവായൂരില്‍ കണ്ടെയ്‌നര്‍ ലോറിയുടെ മുകള്‍ഭാഗം കേബിളില്‍ കുരുങ്ങി വൈദ്യുതി പോസ്റ്റ് കാറിനു മുകളിലേക്ക് പതിച്ചു. മഹാരാജ ജംഗ്ഷനില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലായി ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് അപകടമുണ്ടായത്. കണ്ടെയ്‌നര്‍ ലോറി കേബിളുകളില്‍ കുരുങ്ങിയതോടെ കോണ്‍ക്രീറ്റ് പോസ്റ്റ് മുറിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. കാറില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. കാറിന്റെ പിന്നിലെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. വഴിതെറ്റി ഓടിച്ചതാണ് അപകട കാരണം. ഗുരുവായൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.