മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കട്ടില്‍ വിതരണം നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 2025 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. കണ്ടാണശ്ശേരി കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍
നിവ്യ റെനീഷ്, പഞ്ചായത്തംഗങ്ങളായ രാജി വേണു, പി.കെ. അസീസ്, എ.എ. കൃഷ്ണന്‍, രമ ബാബു. കെ.കെ. ജയന്തി, ഷീബ ചന്ദ്രന്‍. അസിസ്റ്റന്റ് സെക്രട്ടറി സി.ഒ. ആന്റോ, എസ് സി കോഡിനേറ്റര്‍ ശ്യാമ തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഒരു ലക്ഷം രൂപ വകയിരുത്തി 26 ഗുണഭോക്താക്കള്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്.

ADVERTISEMENT