ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍; ഓണത്തിന് മുമ്പ് തുറക്കാന്‍ കൗണ്‍സില്‍ തീരുമാനം

നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഗുരുവായൂരിലെ ബസ്സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഓണത്തിന് മുമ്പ് ഭാഗികമായി തുറക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനം. കെട്ടിടത്തിന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 21 വരെ നീട്ടിനല്‍കി. വാട്ടര്‍ എ.ടി.എമ്മുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യുമെന്ന് ഉറപ്പാക്കിയ ശേഷം എ.എം.സി പുതുക്കിയാല്‍ മതിയെന്ന് തീരുമാനിച്ചു. ഷി ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ഉന്നയിച്ചു. ജനറേറ്റര്‍ സ്ഥാപിക്കുന്നതിലും മറ്റുമുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് പ്രവര്‍ത്തനം തുടങ്ങുന്നത് വൈകാന്‍ കാരണമെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. പടിഞ്ഞാറെ നടയിലെ ഷോപ്പിങ് കോംപ്ലക്സിന്റെ ശോച്യാവസ്ഥ സി.എസ്. സൂരജ് ശ്രദ്ധയില്‍പ്പെടുത്തി. എ.എം. ഷെഫീര്‍, എ.എസ്. മനോജ്, കെ.പി.എ. റഷീദ്, ബബിത മോഹന്‍, ജീഷ്മ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ADVERTISEMENT