സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെക്കത്ത് കൃഷ്ണന്‍ ദിനം ആചരിച്ചു. കൃഷ്ണന്‍ കുത്തേറ്റു വീണ ആല്‍ത്തറ പഴയ പോസ്‌റ് ഓഫീസ് പരിസരത്തും ചെറായിയിലെ ബലികുടീരത്തിലും പുഷ്പാര്‍ച്ചനയും പ്രഭാത ഭേരിയും നടന്നു. പനന്തറയില്‍ നിന്ന് പ്രകടനവും റെഡ് വളണ്ടിയര്‍ പരേഡും ഉണ്ടായിരുന്നു. തുടര്‍ന്ന് ആല്‍ത്തറയില്‍ നടന്ന പൊതുയോഗം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ(എം) വെസ്റ്റ് എല്‍ സി സെക്രട്ടറി എ ഡി ധനീപ് അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍, എന്‍ കെ അക്ബര്‍ എം എല്‍ എ, ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് സെക്രട്ടറി എറിന്‍ ആന്റണി, ഹസ്സര്‍ മുബാറക്ക്, കെ എസ് അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.