ക്രെയിന്‍ മതിലില്‍ ഇടിച്ച് അപകടം. ചാവക്കാട് എനാമാവ് റോഡില്‍ പാലയൂര്‍ ഡോബിപ്പടിയില്‍ ബുധനാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ബസ്സിന് സൈഡ് കൊടുത്ത ക്രെയിന്‍ നിയന്ത്രണം വിട്ട്റോഡരികിലെ മാളിയക്കല്‍ റാസിഖിന്റെ വീട്ടു മതില്‍ ഇടിച്ചു തകര്‍ത്തു. അങ്ങാടിത്താഴത്തുള്ള സ്വകാര്യ മരമില്ലിലെ ക്രെയിനാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് പഞ്ചാരമുക്ക് മുതല്‍ ചാവക്കാട് വരെ 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിന്‍ സ്ഥലത്തുനിന്നും മാറ്റി. വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് അഹമ്മുവും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു. റോഡിന് വീതി കുറവായതും കാനയ്ക്ക് സ്ലാബ് ഇടാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ലാബ് ഇടാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഇരുപത്തിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് അറിയിച്ചു.



